തിരുവനന്തപുരം വിതുരയിൽ കമാനം പൊളിക്കുന്നതിനിടയിൽ ഷോക്കേറ്റു തൊഴിലാളി മരിച്ചു

Spread the love

 

 

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ റോഡിൽ കിട്ടിയ കമാനം പൊളിക്കുന്നതിനിടയിൽ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. വിതുര ചായം സ്വദേശി പ്രകാശ് (44) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് അപകടം.

video
play-sharp-fill

 

വിതുര ചായം ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് അലങ്കാര കമാനം കെട്ടിയിരുന്നു. ഇത് പൊളിച്ചു നീക്കുന്നതിനിടയാണ് ദാരുണ സംഭവം ഉണ്ടായത്. ഷോക്കേറ്റ് താഴേക്ക് വീണ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

 

ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ച കഴിഞ്ഞതോടെ മരണം സംഭവിക്കുകയായിരുന്നെന്ന് ആശുപത്രികൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group