
തിരുവനന്തപുരം: ഓണാവധിക്ക് നാട്ടിലേക്ക് വരുന്നതിനായി റെയിൽവേ സ്റ്റേഷനിൽ എത്തിയ തിരുവനന്തപുരം സ്വദേശി കുഴഞ്ഞു വീണു മരിച്ചു. ഭരതന്നൂർ മാറനാട് തുറ്റിയറ ശ്രേയസിൽ ഡി.എസ്.ഷൈജു(48) ആണ് മരണപ്പെട്ടത്. വർഷങ്ങളായി ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ മാണ്ട്വി എന്ന സ്ഥലത്ത് ടയർ പഞ്ചർ കട നടത്തിവന്ന ഷൈജു തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.
നാട്ടിലേക്ക് വരാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയതിനു പിന്നാലെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയുമായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിച്ച് ഇന്നലെ രാത്രിയോടെ സംസ്കരിച്ചു. ഭാര്യ:വി.എസ്.ഷീബ. മകൻ:ശ്രേയസ്.