
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ആശുപത്രി അധികൃതർ.
വയർ പുറത്തെടുക്കുന്നത് ‘റിസ്ക് ‘ ആണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വയർ പുറത്തെടുക്കാതിരിക്കുന്നതാണ് സുരക്ഷിതം. കാരണം സർജറിക്കിടയിൽ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യതയുണ്ട്.
ഇക്കാര്യം സുമയ്യയെ ബോധ്യപ്പെടുത്തുമെന്നും വിദഗ്ധർ അറിയിച്ചു. പുറത്തെടുക്കണമെന്ന് യുവതി ആവശ്യപ്പെട്ടാൽ റിസ്ക് ബോധ്യപ്പെടുത്താനും തീരുമാനം. ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിന്റെതാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group