ക്രിമിനലുകളുമായി ബന്ധം വേണ്ടെന്ന് സഹോദരനെ ഉപദേശിച്ചതിന് യുവാവിനെ വീട്ടിൽ കയറി കുത്തി; പ്രതി പിടിയിൽ
തിരുവനന്തപുരം: വീട്ടിൽ കയറി യുവാവിനെ കുത്തിപ്പരിക്കേല്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതിയായ തിരുവല്ലം ലക്ഷംവീട് കോളനി സ്വദേശിയായ അമ്പു എന്ന യുവാവാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തമിഴ്നാട് സേലത്തു നിന്നാണ് പിടികൂടിയത്.
മാർച്ച് 29ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. തിരുവല്ലം വണ്ടിത്തടം സ്വദേശി ഷഫീഖ് എന്നയാളെയാണ്, അമ്പുവും സംഘവും വീട്ടിൽ കയറി ആക്രമിച്ചത്. കത്രിക കൊണ്ട് കുത്തി പരിക്കേല്പിക്കുകയും ചെയ്തു. ക്രിമിനൽ കേസുകളിലെ പ്രതികളുമായി ബന്ധം വേണ്ടെന്ന് സഹോദരനോട് പറഞ്ഞ് വിലക്കയതിലുള്ള വിരോധത്തിലാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു. പിടിയിലായ യുവാവ് ക്രിമിനൽ ലിസ്റ്റിലും, നിരവധി ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടയാളാണെന്നും പോലീസ് പറയുന്നു.
Third Eye News Live
0