video
play-sharp-fill

മകനുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുള്ള മുൻ വൈരാഗ്യം ; തിരുവനന്തപുരത്ത് അച്ഛനെ തടഞ്ഞുനിർത്തി കുത്തിപ്പരിക്കൽപ്പിച്ച് മൂവർ സംഘം ; വയറ്റിൽ ആഴത്തിൽ മുറിവേറ്റ ആറ്റിൻപുറം സ്വദേശി മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിൽ; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Spread the love

തിരുവനന്തപുരം: മുൻ വൈരാഗ്യത്താൽ യുവാവിന്റെ അച്ഛനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മുട്ടത്തറ പൂന്തുറ ആറ്റിൻപുറം സ്വദേശികളായ സുനിൽ (25), ബ്രിജിൻ (29),  വർഗീസ് (27) എന്നിവരാണ് പിടിയിലായത്.

വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ പൂന്തുറ ആറ്റിൻപുറം സ്വദേശി മരിയാ ദാസൻ്റെ മകനുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മൂന്നുപേരും ചേർന്ന് തടഞ്ഞ് നിർത്തി മരിയ ദാസനെ  കുത്തിപ്പരിക്കേല്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയറ്റിൽ ആഴത്തിൽ കുത്തേ​റ്റ മരിയാ ദാസൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുൻ വൈരാഗ്യമാണ് ആക്രണമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.