തലസ്ഥാന ന​ഗരിയിൽ സ്ത്രീകൾക്കും, പെൺകുട്ടികൾക്കുമെതിരെയുള്ള അക്രമം വർ‍ധിക്കുന്നു; റോഡിലൂടെ നടന്നുപോയ പതിനൊന്നുകാരിയെ കയറിപ്പിടിച്ചു മുപ്പത്തിമൂന്നുകാരൻ; .ചോദ്യം ചെയ്ത മുത്തശ്ശന്റെ കൈ തല്ലിയൊടിയ്ക്കുകയും, തലയ്ക്കിട്ട് അടിച്ച് കൊലപ്പെടുത്താനും ശ്രമം ;പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റോഡിലൂടെ നടന്നുപോയ 11 കാരിയെ കയറിപ്പിടിച്ചു. ചോദ്യം ചെയ്ത മുത്തശ്ശന്‍റെ കൈ തല്ലിയൊടിക്കുകയും, കൊലപ്പെടുത്താൻ ശ്രമിയ്ക്കുകയും ചെയ്ത് കേസിലെ പ്രതി പിടിയിൽ.തിരുവനന്തപുരം തേക്കട കന്യാക്കുളങ്ങര സിന്ധു ദവനിൽ ബിജു (33) ആണ് അറസ്റ്റിലായത്. 27ന് രാവിലെ 9 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.

അയൽവീട്ടിലേക്ക് പാൽ വാങ്ങാനായി പോയ പതിനൊന്നു വയസുകാരിയെ ബിജു വഴിയിൽ വച്ച് കടന്നുപിടിച്ച് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി പേടിച്ച് സമീപത്തെ വീട്ടിൽ ഓടി കയറിയാണ് രക്ഷപ്പെട്ടത്. വീട്ടുകാർ അറിയിച്ചതനുസരിച്ച് കുട്ടിയുടെ മുത്തച്ഛൻ സ്ഥലത്തെത്തി. കുട്ടിയിൽ നിന്നും വിവരങ്ങൾ മനസ്സിലാക്കി ചോദിക്കാൻ ചെന്ന മുത്തച്ഛനെ ബിജു കമ്പി വടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും കൈ തല്ലി ഒടിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വട്ടപ്പാറ സി ഐ ശ്രീജിത്ത്, എസ് ഐമാരായ സുനിൽ ഗോപി, സുനിൽകുമാർ സിപിഒമാരായ ശ്രീകാന്ത്, ജയകുമാർ, അരവിന്ദ്, രാജീവ് എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മദ്യത്തിനും ലഹരിവസ്തുക്കൾക്കും അടിമയായ പ്രതി നാട്ടുകാർക്കും വീട്ടുകാർക്കും നിരന്തരം ശല്യക്കാരനായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ പേരിൽ നാലോളം കേസുകൾ നിലവിലുണ്ട്. പ്രതിക്കെതിരെ വധശ്രമത്തിനും പോക്സോ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.