video
play-sharp-fill

ട്രിവാൻഡ്രം ക്ലബിലെ പണം വെച്ചുള്ള ചീട്ടുകളി കേസിൽ ഒന്നാം പ്രതി കോടിയേരിയുടെ അളിയൻ; ചുമത്തിയിരിക്കുന്നത് ജാമ്യം ഉള്ള വകുപ്പുകള്‍; വിനയ് കുമാറിന് സര്‍ക്കാര്‍ സ്ഥാപനത്തിലെ എംഡി സ്ഥാനം നഷ്ടമാകുമോ…? കോടിയേരിയുടെ മരണത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ തലേദിനം വിനയ്കുമാറിന്റെ മുറിയില്‍ ചീട്ടുകളി നടന്നത് ഗൗരവത്തോടെ എടുത്ത് സര്‍ക്കാര്‍…..!

Spread the love

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബില്‍ ചീട്ടുകളി സംഘം പിടിയിലാകുമ്പോള്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ് ആര്‍ വിനയകുമാറും പ്രതി.

കോടിയേരിയുടെ ഭാര്യാ സഹോദരനാണ് യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സ് ഇൻഡസ്ട്രീസ് എംഡി എസ്.ആര്‍.വിനയകുമാര്‍. ചീട്ടുകളി കേസില്‍ വിനയകുമാറിനെ ഒന്നാം പ്രതിയാക്കി മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.
സംഘത്തിലുണ്ടായിരുന്ന ഏഴു പേരെ മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്തു. 5.6 ലക്ഷം രൂപ ഇവരില്‍ നിന്ന് കണ്ടെടുത്തു. ജാമ്യം കൊടുക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് കോടിയേരിയുടെ ഭാര്യാ സഹോദരന് ജോലി നഷ്ടമാകില്ല.

യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സ് ഇൻഡസ്ട്രീസ് എംഡിയുടെ പേരിലാണ് ക്ലബില്‍ സംഘം മുറിയെടുത്തത്. എന്നാല്‍ ആരാണ് മുറിയെടുത്തത് എന്നറിയില്ലെന്നാണ് വിനയകുമാര്‍ പറയുന്നത്. ഇതിനിടെയാണ് കേസിലെ പൊലീസ് എഫ് ഐ ആര്‍ പുറത്തു വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ ഒന്നാം പ്രതിയാണ് വിനയ് കുമാര്‍. ഇതോടെ യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സ് ഇൻഡസ്ട്രീസ് എംഡി സ്ഥാനം വിനയകുമാറിന് നഷ്ടമാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. മുൻപ് പല അഴിമതികളിലും യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സ് ഇൻഡസ്ട്രീസ് സ്ഥാനം പിടിച്ചിരുന്നു. അന്നൊന്നും സര്‍ക്കാര്‍ എംഡിക്കെതിരെ നടപടി എടുത്തില്ല.

കോടിയേരിയുടെ ഭാര്യാ സഹോദരനൊപ്പം സര്‍ക്കാര്‍ നിന്നു. എന്നാല്‍ കോടിയേരിയുടെ മരണത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ തലേദിനം വിനയ്കുമാറിന്റെ പേരിലെ മുറിയില്‍ ചീട്ടു കളി നടന്നത് സര്‍ക്കാര്‍ ഗൗരവത്തോടെ എടുക്കും.