കൈവരിയിൽ ഇരുന്ന് സംസാരിക്കുന്നതിനിടെ 50 അടി താഴ്ചയുള്ള കിണറ്റിൽ വീണു ; തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം: കൈവരിയിൽ ഇരിക്കവെ കാൽ വഴുതി കിണറ്റിലേക്ക് വീണ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കല്ലിയൂർ കാക്കാമൂല വാറുവിള വീട്ടിൽ സതീശൻ (56) ആണ് മരിച്ചത്. കാക്കാമൂല ജംഗ്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. കിണറിന്‍റെ കൈവരിയിലിരുന്ന് വീട്ടുകാരോട് സംസാരിച്ചിരിക്കവെയാണ് അപകടമുണ്ടായത്. ഏകദേശം 50 അടിയോളം താഴ്ചയുള്ള കിണറിലാണ് സതീശൻ വീണത്. ഉടൻ തന്നെ വിഴിഞ്ഞം യൂണിറ്റിലെ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു.

ഫയർ ഫോഴ്സ് സ്ഥലത്തെത്തി ഓക്സിജൻ സിലിണ്ടറിന്‍റെ സഹായത്തോടെ കിണറിലിറങ്ങി സതീശനെ പുറത്തെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ:ഷീല. മക്കൾ: ശ്രീജിത്ത്, രഞ്ജിത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിണറ്റിൽ കിടന്നത് 2 മണിക്കൂറോളം, വയോധിക അത്ഭുതകരമായി രക്ഷപ്പെട്ടു

കിണറ്റിൽ വീണ് മരിച്ചെന്ന് കരുതിയ വയോധിക അദ്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട് കൂറ്റനാട് കോതച്ചിറയിലാണ് രണ്ടു മണിക്കൂറിലേറെ സമയം കിണറ്റിൽ വീണ് കിടന്ന വയോധിക രക്ഷപ്പെട്ടത്. കോതച്ചിറ സ്വദേശിനി 68 വയസുള്ള കരുമത്തിൽ വീട്ടിൽ ദാക്ഷായണിയാണ് വീട്ടിലെ കിണറിൽ വീണത്. കാലത്ത് ഏഴ് മണിയോടെയാണ് ഇവരെ നിറയെ വെള്ളമുള്ള കിണറിൽ വീണ് കിടക്കുന്ന നിലയിൽ വീട്ടുകാർ കാണുന്നത്.

ദാക്ഷായണിയെ കിണറിന് പുറത്തെത്തിക്കാനായി നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഈ സമയം ശരീരം വെള്ളത്തിനടിയിലേക്ക് മുങ്ങിപ്പോവാതിരിക്കാനായി പ്രദേശവാസി കിണറിലിറങ്ങി വയോധികയുടെ ശരീരം താങ്ങി നിർത്തി. തുടർന്നു എട്ട് മണിയോടെ ഫയർഫോഴ്സ് എത്തി ശരീരം മുകളിലേക്ക് കയറ്റി ഉടൻ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവർ എങ്ങനെ കിണറിൽ വീണു എന്നത് വ്യക്തമല്ല.