നെയ്യാറ്റിൻകരയിൽ 28 കാരിയെ ആൺ സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു; പരിക്കേറ്റ യുവതിയെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ആശുപത്രിയിൽ എത്തിച്ച ശേഷം കടന്നു കളഞ്ഞു; പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 28 കാരിക്ക് വെട്ടേറ്റു. വെൺപകൽ സ്വദേശി സൂര്യക്കാണ് വെട്ടേറ്റത്. യുവതിയുടെ  ആൺ സുഹൃത്താണ് വെട്ടിയതെന്നാണ് പുറത്തുവരുന്ന വിവരം.

video
play-sharp-fill

നെയ്യാറ്റിൻകരയിൽ ഉച്ചയോടെയാണ് സംഭവമുണ്ടായത്. സൂര്യയുടെ വീട്ടിൽ കയറി ആൺസുഹൃത്ത് ആക്രമിക്കുകയായിരുന്നു.

വെട്ടിയതിനു ശേഷം ആൺ സുഹൃത്തും സുഹൃത്തുക്കളും ചേർന്ന് സൂര്യയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച ശേഷം കടന്നു കളയുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഇവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. സൂര്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.