പെട്രോൾ അടിക്കാൻ എത്തിയ യുവാവിന് നേരെ ക്രൂര മർദ്ദനം; നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂവർ സംഘത്തെ അറസ്റ്റ് ചെയ്ത് പോലീസ്; ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

Spread the love

തിരുവനന്തപുരം: വെള്ളനാട് കമ്പനിമുക്ക് പെട്രോൾ പമ്പിൽ വെച്ച് യുവാവിനെ ക്രൂരമായി മർദിച്ച മൂന്നുപേരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.ചാങ്ങ കുരിശടി സ്വദേശി രാഹുൽ, ചാങ്ങ കവിയാക്കോട് സ്വദേശി മനു, പഴയവീട്ടുമൂഴി ഗംഗാമല സ്വദേശി ശ്രീകുമാർ എന്നിവരെയാണ് സംഭവത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.

video
play-sharp-fill

പെട്രോൾ അടിക്കാൻ എത്തിയ കടുവാക്കുഴി സ്വദേശി മോനി എന്ന നിധിനെയാണ് മൂവർസംഘം ആക്രമിച്ചത്. അടിയേറ്റ് തറയിൽ വീണ നിധിനെ അക്രമികൾ മുഖത്ത് ചവിട്ടുകയും അടിക്കുകയും ചെയ്തു. പിന്നാലെ സ്കൂട്ടറിൽ കടന്ന സംഘത്തെ ആര്യനാട് വെച്ച് പൊലീസ് പിടികൂടുകയായിരുന്നു.

പരിക്കേറ്റ നിധിൻ ആദ്യം വെള്ളനാട് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. പ്രതികൾ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. ഇന്ന് ഇവരെ കോടതിയിൽ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group