രാവിലെ ആറുമണിക്ക് മകനെ ട്യൂഷൻ ക്ലാസിൽ കൊണ്ടുവിടാൻ പോകവേ അപകടം; തോട്ടയ്ക്കാട് സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം: മകനെ ട്യൂഷൻ ക്ലാസിൽ കൊണ്ടുവിടാൻ പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ അമ്മയ്ക്ക് ദാരുണാന്ത്യം. ആറ്റിങ്ങൽ തോട്ടയ്ക്കാട് പാലത്തിനു സമീപത്താണ് അപകടമുണ്ടായത്. തോട്ടയ്ക്കാട് സ്വദേശി മീന (40) യാണ് മരിച്ചത്.

മീനയും ഒൻപതാം ക്ലാസുകാരൻ മകനും സഞ്ചരിച്ച കാറിൽ ലോറി ഇടിച്ചാണ് അപകടം. ദേശീയപാതയിൽ യു ടേൺ എടുക്കുമ്പോൾ ലോറി ഇടിക്കുകയായിരുന്നു. മകൻ അഭിമന്യു പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. രാവിലെ ആറ് മണിയോടെയാണ് സംഭവം.