ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ നേടാന്‍ അവസരമൊരുക്കി ട്രിനിറ്റി സ്‌കില്‍വര്‍ക്‌സ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കും അഭിരുചിക്കനുസൃതമായി മികച്ച തൊഴില്‍ കരസ്ഥമാക്കാന്‍ അവസരമൊരുക്കി ട്രിനിറ്റി സ്‌കില്‍വര്‍ക്‌സ് ( www.trinityskillworks.com ). നിരവധി കമ്പനികളുമായി ധാരണയുള്ള ട്രിനിറ്റി സ്‌കില്‍വര്‍ക്‌സ് പ്ലേസ്‌മെന്റ് സംവിധാനത്തിലൂടെയാണ് തൊഴില്‍ ഉറപ്പാക്കുന്നത്.
തൊഴില്‍ദാതാക്കള്‍ ആവശ്യപ്പെടുന്ന നൈപുണ്യം ഉറപ്പുവരുത്താന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. അതിനാല്‍ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാംപസ് കാലത്ത് തന്നെ തൊഴില്‍ നൈപുണ്യം നേടാനും പഠനം ശേഷം മികച്ച കരിയര്‍ ഉറപ്പാക്കാനും സാധിക്കും.കോവിഡ് 19 പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടമായ പ്രൊഫഷണലുകള്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രിനിറ്റി സ്‌കില്‍ വര്‍ക്‌സ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് പരിശീലനവും റിക്രൂട്ടിംഗും സാധ്യമാക്കുന്നത്. അതിവേഗം കുതിക്കുന്ന സാങ്കേതികവിദ്യയുടെ കാലത്ത് തൊഴില്‍ നൈപുണ്യം പഠനപദ്ധതിയുടെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്.
ട്രിനിറ്റി സ്‌കില്‍വര്‍ക്‌സിന്റെ സ്‌കില്‍ആക്ട്സ്( skillatcz ) എന്ന ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് പരിശീലന പദ്ധതിയില്‍ പങ്കെടുക്കാനും തൊഴില്‍ കണ്ടെത്താനും സാധിക്കും.
സേവനം തികച്ചും സൗജന്യമായിരിക്കും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായതിനാല്‍ കോവിഡ് കാലഘട്ടത്തും സുരക്ഷിതമായ സ്ഥലത്തിരുന്നുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈലിലൂടെയും പരിശീലനം നേടാം.
നാലുമുതല്‍ ആറു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള നിരവധി പരിശീലന വീഡിയോകള്‍,ഫ്‌ളിപ് ബുക്ക് എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. സോഫ്റ്റ് സ്‌കില്‍, അഭിമുഖത്തിനുള്ള മുന്നൊരുക്കം, ഐടി,ബിഎഫ്എസ്‌ഐ,റിടെയില്‍,സെയി ല്‍സ്, ലോജിസ്റ്റിക്‌സ് എന്നിവയ്ക്കായുള്ള ഡൊമൈന്‍ സ്‌കില്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള വിഡിയോകളാണ് പ്ലാറ്റ് ഫോമില്‍ ഒരുക്കിയിരിക്കുന്നത് .
വിവിധ കമ്പനികളുടെ സിഇഒ, എച്ച്ആര്‍ മാനേജര്‍മാര്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ അടങ്ങുന്ന വിഡിയോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അനുയോജ്യമായ തൊഴിലവസരങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ സഹായിക്കുന്ന നൂറുകണക്കിന് അസെസ്‌മെന്റുകളും ലഭിക്കും. ഉപഭോക്താക്കള്‍ക്ക് അഭിരുചി പ്രകടമാക്കിയുള്ള പ്രൊഫൈല്‍ സൃഷ്ടിക്കാന്‍ ആപ്പിലൂടെ കഴിയും.
ഇത്തരത്തില്‍ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുന്നത് കമ്പനികള്‍ക്ക് തങ്ങള്‍ക്കനുയോജ്യമായ ഉദ്യോഗാര്‍ത്ഥിയെ കണ്ടെത്താന്‍ ഉപകരിക്കും. വിദ്യാര്‍ത്ഥികളുടെ മികവ് വിലയിരുത്തുന്ന ത്രൈമാസ റിപ്പോര്‍ട്ട് തയാറാക്കി നല്‍കും. ഇത് പോരായ്മകള്‍ വിലയിരുത്തുന്നതിനും കൂടുതല്‍ മുന്നേറുന്നതിനും സഹായിക്കും.
മാറിയകാലഘട്ടത്തില്‍ പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യ പരിശീലനം അനിവാര്യമാണെന്നു ട്രിനിറ്റി സ്‌കില്‍വര്‍ക്‌സ് സ്ഥാപകനും സിഇഒയുമായ കെ.എം സുഭാഷ് അഭിപ്രായപ്പെട്ടു. പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഉള്‍പ്പെടെ ഇന്നും കാലഹരണപ്പെട്ട പഠന രീതിയാണ് തുടരുന്നത്. തൊഴില്‍ രംഗം ആവശ്യപ്പെടുന്ന കഴിവുകള്‍ പാഠ്യപദ്ധതികളിലൂടെ ലഭിക്കില്ല എന്നതിനാല്‍ നൈപുണ്യ ശേഷി വികസിപ്പിച്ച് യോജിച്ച തൊഴില്‍ കരസ്ഥമാക്കാന്‍ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Third Eye News Live
0