
തൃശൂർ : തൃശൂർ മരത്താക്കരയിൽ ഫർണീച്ചർ കടയിൽ തീപിടുത്തം.
പുലർച്ചെ നാലു മണിയോടെയാണ് തീ പടർന്നത്.
തൃശ്ശൂരിൽ നിന്നും പുതുക്കാട് നിന്നും ഫയർ ഫോഴ്സിൻ്റെ അഞ്ച് യൂണിറ്റുകള്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീയണച്ചു.
ഫർണീച്ചർ കട പൂർണമായി കത്തിനശിച്ചിട്ടുണ്ട്.
ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായെന്നാണ് സംശയിക്കുന്നത്.
അപകട സമയത്ത് ശക്തമായ മഴ പെയ്തതിനാൽ തീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചില്ല.
അപകടത്തിൻ്റെ കാരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തും.