
കടബാധ്യത തീർക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി; കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; വയനാട് സ്വദേശിയായ യുവതിയുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പാവറട്ടി പോലീസ്
തൃശൂർ: കടബാധ്യത തീർക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് വയനാട് സ്വദേശിയായ യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവിനെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
പാവറട്ടി മരുതയൂർ കോവാത്ത് വീട്ടിൽ കൃഷ്ണകുമാർ (കിച്ചു – 42) നെ യാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത് കടബാധ്യത തീർക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കഴിഞ്ഞ ജൂണിലാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.
തുടർന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് ഗർഭണിയാക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0