‘മരണകാരണം വാരിയല്ലുകൾക്കും ആന്തരിക അവയവങ്ങൾക്കും ഏറ്റ ക്ഷതം’; തൃശ്ശൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയ മെഡിക്കൽ റെപ്രസെന്റേറ്റീവിൻ്റെ മരണം കൊലപാതകം; സുഹൃത്തുക്കളായ 2 പേർ അറസ്റ്റിൽ

Spread the love

തൃശൂര്‍:തൃശ്ശൂർ പൂത്തൂരിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ മെഡിക്കൽ റെപ്രസെന്‍റേറ്റീവിന്‍റെ  മരണം കൊലപാതകമെന്ന് തെളിഞ്ഞു.

തമിഴ്നാട് മധുര സ്വദേശി സെൽവകുമാർ (50) ആണ് ആണ് കൊല്ലപ്പെട്ടത് .സംഭവത്തിൽ സെൽവകുമാറിന്‍റെ  സുഹൃത്തുക്കളായ തൃശൂർ പുത്തൂർ സ്വദേശി ലിംസൺ, വരടിയം സ്വദേശി ബിനു എന്നിവരെ ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം 22ന് ആണ് സെൽവകുമാറിനെ ശാന്തിനഗറിലെ  വീട്ടിൽ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ നടന്ന പോസ്റ്റുമോർട്ടത്തിൽ സെൽവകുമാറിന്‍റെ മരണം മർദ്ദനമേറ്റിട്ടാണെന്ന് കണ്ടെത്തിയിരുന്നു. മദ്യപാനത്തിനിടെ മൂവരും തമ്മിൽ  തർക്കം ഉണ്ടാവുകയും തമിഴ്നാട് സ്വദേശിയെ മർദ്ദിച്ച് കൊലപ്പെടുത്തുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാരിയെല്ലുകൾക്കും ആന്തരിക അവയവങ്ങൾക്കും ഏറ്റ ക്ഷതമാണ് മരണകാരണമെന്ന്  പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തുകയായിരുന്നു.