68 കാരിയെ മക്കൾ ഉപേക്ഷിച്ച നിലയിൽ; റോഡരികിൽ വീണു കിടക്കുന്നത് കണ്ട് പോലീസിനെ അറിയിച്ചത് നാട്ടുകാർ; വയോധികയെ ഉപേക്ഷിച്ചത് അസുഖത്തെത്തുടർന്ന് വീട്ടിൽ ചികിത്സയിലിരിക്കെ കിടന്ന കിടപ്പിൽ മലം പോയതിന്റെ പേരിൽ; മർദ്ദനമേറ്റുവെന്നും വയോധിക

Spread the love

തൃശൂർ: തൃശൂരില്‍ 68 വയസായ വയോധികയെ മക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വടക്കാഞ്ചേരിയിലാണ് സംഭവം. കൊടുമ്പ് പുനരധിവാസ കോളനിയിൽ താമസിക്കുന്ന കളി (തങ്കു)യെയാണ് മക്കൾ ഉപേക്ഷിച്ച് പോയത്.

അസുഖത്തെ തുടർന്ന് വീട്ടിൽ ചികിത്സയിലിരിക്കെ കട്ടിലിൽ നിന്ന് വീഴുകയും ഇരിക്കാൻ കഴിയാത്തത് മൂലം കിടന്ന കിടപ്പിൽ മലം പോയതിന്റെ പേരിൽ മർദനമേറ്റവെന്നും പറയുന്നു.

വയോധികയെ റോഡരികിൽ വീണ് കിടക്കുന്നത് കണ്ട് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group