video
play-sharp-fill

15 വർഷം മുമ്പ് സഹോദരിയെ കളിയാക്കിയതിനെ ചൊല്ലിയുള്ള തർക്കം; മദ്യലഹരിയിൽ 54കാരനെ തല ഭിത്തിയിൽ ഇടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

15 വർഷം മുമ്പ് സഹോദരിയെ കളിയാക്കിയതിനെ ചൊല്ലിയുള്ള തർക്കം; മദ്യലഹരിയിൽ 54കാരനെ തല ഭിത്തിയിൽ ഇടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

Spread the love

തൃശൂർ: തൃശൂർ പൊന്നൂക്കരയിൽ 54 കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി. പൊന്നൂക്കര സ്വദേശി സുധീഷ് (54) ആണ് കൊല്ലപ്പെട്ടത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണു (38) ആണ് സുധീഷിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മദ്യ ലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.

15 വർഷം മുമ്പ് സുധീഷിൻ്റെ സഹോദരിയെ വിഷ്ണു കളിയാക്കിയിരുന്നു. മദ്യലഹരിയിൽ സുധീഷിന് ഇക്കാര്യം ഓർമവന്നു. ഇതേചൊല്ലി സുധീഷും വിഷ്ണുവും അടിയായി. സുധീഷിൻ്റെ തല ഭിത്തിയിടിപ്പിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

മുതുകിൽ ആസ്ട്രോ ബ്ലേഡ് ഉപയോഗിച്ച് മുറിവ് വരുത്തി. ഇന്നലെ വൈകീട്ട് പരിക്കേറ്റ സുധീഷ് ചികിൽസയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു. കൊല്ലപ്പെട്ട സുധീഷ് തനിച്ചാണ് താമസമെന്ന് പൊലീസ് പറയുന്നു. വിഷ്ണുവിൻ്റെയും സുധീഷിൻ്റെയും പൊതു സുഹൃത്ത് സുകുമാരൻ്റെ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group