വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ മാല അജ്ഞാതർ കവർന്നു; ഒന്നേമുക്കാൽ പവന്റെ മാലയാണ് നഷ്ടപ്പെട്ടത്; ജനലിലൂടെ കൈയിട്ട് മാല പൊട്ടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Spread the love

തൃശ്ശൂർ: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ മാല അജ്ഞാതർ കവർന്നു. കൊടുങ്ങല്ലൂർ എറിയാടാണ് സംഭവം.

video
play-sharp-fill

എം.ഐ.ടി സ്കൂൾ പരിസരത്ത് താമസിക്കുന്ന കാരയിൽ ലാലുവിന്റെ ഭാര്യ സുജിതയുടെ ഒന്നേമുക്കാൽ പവൻ തൂക്കമുള്ള സ്വർണമാലയാണ് നഷ്ടപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.

വാതിൽ ഇല്ലാത്ത ജനൽ, ടാർപ്പോളിൻ ഷീറ്റ് കൊണ്ടാണ് അടച്ചിരുന്നത്.  ജനലിലൂടെ കൈയ്യിട്ട് മോഷ്ടാവ് മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുജിത ബഹളം വെച്ചതിനെ തുടർന്ന് വീട്ടുകാരും അയൽവാസികളും ഉണർന്ന് തെരച്ചിൽ നടത്തിയെങ്കിലും പരിസരത്ത് എവിടെ നിന്നും മോഷ്ടാവിനെ കണ്ടെത്താനായില്ല. പിന്നീട് കൊടുങ്ങല്ലൂർ പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

നേരത്തെയും ഇവിടെ ആറോളം സ്ഥലങ്ങളിൽ സമാനമായ രീതിയിൽ മോഷണം നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.