കനത്ത മഴയെ തുടർന്ന് അപകടം: തൃശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര മറി‌ഞ്ഞ് എംഒ റോഡിൽ വീണു; ഗതാഗതം തടസ്സപ്പെട്ടു

Spread the love

തൃശ്ശൂർ: കനത്ത മഴയിൽ തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര മറിഞ്ഞ് എംഒ റോഡിലേക്ക് വീണു.

video
play-sharp-fill

ഒരു കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ട്രസ് വർക്കാണ് കനത്ത കാറ്റിൽ അപ്പാടെ മറിഞ്ഞ് നഗരത്തിലെ പ്രധാന റോഡിലേക്ക് വീണത്.

കനത്ത മഴയെ തുടർന്ന് ആളുകളും വാഹനങ്ങളും റോഡിൽ ഉണ്ടായിരുന്നില്ല. അപകടത്തെ തുടർന്ന് എം ഒ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണ വലിയ ജനത്തിരക്കും ഗതാഗത തിരക്കും അനുഭവപ്പെടുന്ന സ്ഥലത്താണ് അപകടം നടന്നത്.