video
play-sharp-fill
വാഹനാപകടത്തിൽ പരിക്കുപറ്റിയയാളെ  മുറിയിൽ പൂട്ടിയിട്ടു; രക്തംവാർന്ന് മധ്യവയസ്കൻ മരിച്ച സംഭവം; രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

വാഹനാപകടത്തിൽ പരിക്കുപറ്റിയയാളെ മുറിയിൽ പൂട്ടിയിട്ടു; രക്തംവാർന്ന് മധ്യവയസ്കൻ മരിച്ച സംഭവം; രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വാഹനം ഇടിച്ചിട്ട ശേഷം അപകടം പറ്റിയ ആളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ.

വെള്ളറട സ്വദേശികളായ അതുൽ ദേവ് (22), വിപിൻ (21) എന്നിവരാണ് പിടിയിലായത്. സെപ്തംബർ 11നാണ് സംഭവം. വെള്ളറട കലിങ്ക് നട സ്വദേശിയായ സുരേഷിനെ മുറിക്കുള്ളിൽ മരിച്ച് കിടക്കുന്നതായി കണ്ടത്. തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവം പുറത്തുവരുന്നത്.

സെപ്റ്റംബർ 7ാം തിയതിയാണ് സുരേഷിന് അപകടം സംഭവിച്ചത്. ദുർഗന്ധം കാരണം നാട്ടുകാർ ജനാല വഴി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വെള്ളറട പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്.