video
play-sharp-fill

തൃശ്ശൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് ലോറിക്കടിയിൽ കുരുങ്ങി; ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

തൃശ്ശൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് ലോറിക്കടിയിൽ കുരുങ്ങി; ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

Spread the love

തൃശ്ശൂര്‍: പെരിങ്ങോട്ടുകരയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. മുറ്റിച്ചൂർ സ്വദേശികളായ അണ്ടേഴത്ത് വീട്ടിൽ ശിവശങ്കരൻ, ഷീല എന്നിവർക്കാണ് പരിക്കറ്റത്.

ഇന്ന് രാവിലെ 6.40 ന് പെരിങ്ങോട്ടുകര നാലും കൂടിയ സെൻ്ററിൽ വെച്ച് ബൈക്കും ലോറിയും നേർക്കുനേർ ഇടിക്കുകയായിരുന്നു.

ബൈക്ക് ലോറിക്കടിയിൽ കുരുങ്ങിയ നിലയിലാണ്. ഭാര്യയും ഭർത്താവും മുറ്റിചൂരിലേക്ക് പോകുകയായിരുന്നു. ചരക്കുമായി വന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയുമായാണ് ബൈക്ക് ഇടിച്ചത്. ലോറി അന്തിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.