ത്രിപുരയിൽ ബിജെപി വിട്ട് ​കോൺഗ്രസിലെത്തിയ സുദീപ് റോയ് ബർമ്മന് നേരെ വധശ്രമം

Spread the love

സ്വന്തം ലേഖിക

അഗർത്തല: മുൻ ആരോഗ്യ മന്ത്രിയും അഗർത്തല നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ സുദീപ് റോയ് ബർമ്മന് നേരെ വധ ശ്രമം. സുദീപ് റോയ് ബർമ്മന്റെ വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

ഞായറാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.പ്രചരണത്തിന്റെ ഭാഗമായി ഉജൻ അഭോയ് നഗറിലുള്ള കോൺഗ്രസ് പ്രവർത്തകനെ കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം.ഗുരുതരമായി പരിക്കേറ്റ സുദീപ് റോയ് ബർമ്മനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇഷ്ടികയും വടിയും ഉപയോഗിച്ചാണ് ഇയാളെ ആക്രമിച്ചത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ മേയ് 2ന് സുദീപ് റോയ് ബർമ്മന്റെ സുരക്ഷ ഉദ്യോഗസ്ഥനും, ഡ്രൈവർക്കുമെതിരേ ആക്രമണം നടന്നിരുന്നു.ആ ആക്രമത്തിൽ ബർമൻ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണം. ഈ വർഷം ആദ്യമാണ് സുദീപ് റോയ് ബർമ്മൻ ബിജെപി വിട്ട് കോൺഗ്രസിലെത്തിയത്.