മദ്യപാനത്തിനിടെ സുഹൃത്തുക്കളുമായി വാക്ക് തർക്കം; തൃപ്പൂണിത്തുറ ഏരൂരിൽ യുവാവിനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി;ഒരാളെ കസ്റ്റഡിയിലെടുത്ത് പോലീസ്; ഒരാൾക്കായുള്ള അന്വേഷണം ഊർജിതം

Spread the love

കൊച്ചി: തൃപ്പൂണിത്തുറ എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. എരൂർ പെരീക്കാട് തമ്പി എന്ന് വിളിക്കുന്ന സനൽ (43) ആണ് മരിച്ചത്.

video
play-sharp-fill

മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സുഹൃത്തുക്കളായ മറ്റു രണ്ട് പേർക്കൊപ്പം ഇന്നലെ രാത്രി സനൽ മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ സുഹൃത്തുക്കളുമായി വാക്ക് തർക്കം ഉണ്ടായെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃത്തുക്കളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾക്കായി അന്വേഷണം തുടരുകയാണ്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.