തൃപ്പൂണിത്തുറയിൽ രാത്രി ഉറങ്ങാൻ നിലത്ത് കിടന്ന വീട്ടമ്മ തലയിൽ പാമ്പുകടിയേറ്റ് മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃപ്പൂണിത്തുറ: രാത്രിയിൽ ഉറങ്ങാൻ നിലത്ത് കിടന്ന വീട്ടമ്മയുടെ തലയിൽ പാമ്പുകടിയേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം ഉണ്ടായത്. പൂത്തോട്ട പുന്നയ്ക്കാ വെളിക്കു സമീപം നമ്പ്യാർകുളങ്ങരയിൽ റിട്ട വില്ലേജ് ജീവനക്കാരൻ കൊച്ചു കുട്ടിയുടെ ഭാര്യ സെലീനയാണ് (65) തലയിൽ പാമ്പികടിയേറ്റതിനെ തുടർന്ന് മരിച്ചത്.

രോഗബാധിതനായ ഭർത്താവിന്റെ കട്ടിലിന് സമീപം നിലത്ത് പായ വിരിച്ച് കിടക്കുകയായിരുന്നു സെലീന. തലയിൽ എന്തോ കടിച്ചതു പോലെ തോന്നിയപ്പോൾ വീട്ടമ്മ അടുത്ത മുറിയിലുണ്ടായിരുന്ന മകളെ വിളിച്ചുണർത്തുകയായിരുന്നു. അടുത്ത് മുറിയിൽ നിന്നും ഓടിയെത്തിയ മകൾ പാമ്പ് മുറിയുടെ മൂലയിലേക്ക് ഇഴഞ്ഞു പോകുന്നത് കണ്ട് നിലവിളിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകളുടെ നിലവിളിയുടെ ശബ്ദം കേട്ടെത്തിയ അയൽവാസികൾ സെലീനയെ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇവരുടെ
വീടിന് തൊട്ടടുത്തുള്ള പായൽ നിറഞ്ഞ കുളത്തിൽ നിന്നാണ് പാമ്പ് വീടിനുള്ളിൽ കടന്നതെന്നാണ് പ്രാഥമിക നിഗമനം. നിർമ്മാണം പൂർത്തിയാകാത്ത വീടിന്റെ പാളികളില്ലാത്ത ജനാലയിലൂടെ പാമ്ബ് മ്പ് വീടിനകത്ത് കടന്നതാകാമെന്നും പ്രദേശവാസികൾ പറഞ്ഞു.