ഗ്യാസ് സിലിണ്ടര്‍ നല്‍കിയാല്‍ മൂന്നാറിലെ റിസോർട്ടില്‍ കുടുംബസമേതം താമസിക്കാൻ അവസരം; ഓഫറുമായി ഹോട്ടല്‍ സാഗർ

Spread the love

കൊച്ചി: ഒരു പാചകവാതക സിലിണ്ടർ നല്‍കിയാല്‍ മൂന്നാറിലെ റിസോർട്ടില്‍ കുടുംബസമേതം താമസിക്കാൻ അവസരം.

video
play-sharp-fill

ആലുവ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടല്‍ സാഗർ ആണ് ഓഫർ മുന്നോട്ടുവച്ചിരിക്കുന്നത്. വാണിജ്യ സിലിണ്ടറാണ് നല്‍കേണ്ടത്.

മൂന്നാർ പീക്ക് പാരഡൈസ് റിസോർട്ടിലാണ് താമസിക്കാൻ അവസരം. സിലിണ്ടർ വിലയ്ക്ക് പുറമെ 5000 രൂപ പ്രതിദിന വാടകയുള്ള മുറിയും പ്രഭാതഭക്ഷണവും സൗജന്യമായി നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാഗർ ഹോട്ടലുടമ എ പി സഫീറിന്റെ ഉടമസ്ഥതയിലുള്ളതാണ് മൂന്നാർ പീക്ക് പാരഡൈസ് റിസോർട്ട്. സിലിണ്ടർ ക്ഷാമം നേരിട്ടപ്പോള്‍ ഒരാഴ്‌ച ഹോട്ടല്‍ അടച്ചിട്ടുവെന്നും വേറെ വഴിയില്ലാതെ വന്നപ്പോഴാണ് ഓഫർ പ്രഖ്യാപിച്ചതെന്നും എ പി സഫീർ പറഞ്ഞു. വിറകിലാണ് ഇപ്പോള്‍ പാചകം. നേരത്തെ വിറകിന് കിലോയ്ക്ക് നാലുരൂപയായിരുന്നത് ഇപ്പോള്‍ 20 രൂപയായി.

മാത്രമല്ല, വിറകടുപ്പ് ഉപയോഗിക്കാനുള്ള സജ്ജീകരണം ഹോട്ടലിലെ അടുക്കളയിലില്ല. ഹോട്ടല്‍ ഗ്യാസ് കൊണ്ടുതന്നാല്‍ മൂന്നാറിലേയ്ക്ക് ഒരു ദിവസത്തെ ട്രിപ്പാണ് ഓഫർ ചെയ്യുന്നത്.

വീട്ടിലെ ഗ്യാസ് മതിയോയെന്ന് ചോദിച്ച്‌ പലരും വിളിക്കുന്നുണ്ട്. കുറച്ച്‌ തൊഴിലാളികള്‍ തിരഞ്ഞെടുപ്പ് കാരണം നാട്ടിലേയ്ക്ക് മടങ്ങി. ബാക്കിയുള്ളവരും പോകാതിരിക്കാനാണ് ഹോട്ടല്‍ വീണ്ടും തുറന്ന് പ്രവർത്തിക്കുന്നത്. ഗ്യാസ് സപ്ളൈ തുടങ്ങുന്നതുവരെ ഓഫറുണ്ടാകുമെന്നും എ പി സഫീർ വ്യക്തമാക്കി.