video
play-sharp-fill

തൃക്കാക്കര ബലാത്സംഗ കേസില്‍ സിഐ പി.ആര്‍. സുനുവിനെതിരെ തെളിവില്ലെന്ന് പൊലീസ്; ഭര്‍ത്താവിന്റെ സമ്മര്‍ദം മൂലമാണ്  സിഐക്കെതിരെ പരാതി നല്‍കിയതെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍

തൃക്കാക്കര ബലാത്സംഗ കേസില്‍ സിഐ പി.ആര്‍. സുനുവിനെതിരെ തെളിവില്ലെന്ന് പൊലീസ്; ഭര്‍ത്താവിന്റെ സമ്മര്‍ദം മൂലമാണ് സിഐക്കെതിരെ പരാതി നല്‍കിയതെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍

Spread the love

സ്വന്തം ലേഖകൻ

എറണാകുളം:തൃക്കാക്കര ബലാത്സംഗ കേസില്‍ സിഐ പി.ആര്‍. സുനുവിനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഭര്‍ത്താവിന്റെ സമ്മര്‍ദം മൂലമാണ് സിഐക്കെതിരെ പരാതി നല്‍കിയതെന്ന് മൊഴി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൃക്കാക്കര എസിപിയുടെ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി.കൂട്ടബലാത്സംഗം എന്നായിരുന്നു യുവതിയുടെ പരാതി.

തൃക്കാക്കരയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിനിയായ യുവതിയാണ് പി ആര്‍ സുനുവിനെതിരെ കൂട്ടബലാത്സംഗ പരാതി നല്‍കിയത്. സിഐ സുനുവും മറ്റ് ചിലരും ചേര്‍ന്ന് കടവന്ത്രയിലും തൃക്കാക്കരയിലും വച്ച് തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു പരാതി. തന്റെ ഭര്‍ത്താവ് ജയിലില്‍ കഴിയവെ ആണ് തന്നെ സ്വാധീനിച്ച് ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് യുവതി പരാതിയില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡനക്കേസിലടക്കം പ്രതിയായി പിരിച്ചുവിടല്‍ നടപടി നേരിടുന്ന ഇന്‍സ്പെക്ടര്‍ പി.ആര്‍.സുനു ഇന്ന് ഡി.ജി.പിക്ക് മുന്നിൽ ഹാജരായില്ല. ചികിത്സയിലാണെന്നും സാവകാശം വേണമെന്നും നോട്ടീസിന് മറുപടി നൽകി.തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.

പിരിച്ചു വിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് ബോധിപ്പിക്കാൻ ഇന്നു പൊലീസ് ആസ്ഥാനത്തു നേരിട്ട് ഹാജരാകണം എന്നായിരുന്നു പി.ആർ.സുനുവിന് ഡിജിപി നൽകിയ നിർദേശം.എന്നാൽ ഡിജിപിയുടെ നോട്ടീസിന് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടി മറ്റൊരു ദിവസം അനുവദിക്കണമെന്ന് മറുപടി നൽകി.