ആലപ്പുഴ അർത്തുങ്കലിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അതിഥി തൊഴിലാളി അറസ്റ്റിൽ; ട്യൂഷന് പോകുകയായിരുന്ന കുട്ടിയ തടഞ്ഞ് നിർത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ. ആലപ്പുഴ അർത്തുങ്കലിലാണ് സംഭവം നടന്നത്. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് സജ്ജാദ് ആണ് അറസ്റ്റിലായത്. ട്യൂഷൻ സെൻ്ററിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. പ്രതി കുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി ബാലത്സംഗം ചെയ്ത് ക്രൂരമായി കൊന്നുതള്ളിയത്തിന്റെ നടുക്കം മാറുംമുൻപാണ് വീണ്ടും പീഡന ശ്രമത്തിന്‍റെ മറ്റൊരു വാർത്ത പുറത്ത് വരുന്നത്. ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ വിചാരണയുടെ പ്രാരംഭ നടപടികള്‍ നാളെ തുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം പോക്സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതി അസഫാക് ആലത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കി കുറ്റപത്രം വായിച്ചു കേൾപ്പിക്കും. മോഹന്‍രാജാണ് സ്പെഷ്യൽ പ്രോസിക്യൂട്ടര്‍. അതിവേഗം വിചാരണ പൂര്‍ത്തിയാക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമം. ശക്തമായ സാക്ഷിമൊഴികളും, ശാസ്ത്രീയ തെളിവുകളുമുള്ള കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.