പ്രധാനമന്ത്രിയെ വിമർശിച്ചു; ആവാസ് യോജനയിലും ശുചിമുറി നിർമാണത്തിലും ക്രമക്കേടുണ്ടെന്ന് യുവാവ്; ആദിവാസി യുവാവിന് ക്രൂരമർദനം

Spread the love

സ്വന്തം ലേഖകൻ
കട്നി: മധ്യപ്രദേശിലെ കട്നിയിൽ ആദിവാസി യുവാവിന് ക്രൂരമർദനം. പ്രധാനമന്ത്രിയെ വിമർശിച്ചെന്ന് ആരോപിച്ചാണ് പഞ്ചായത്ത് ജീവനക്കാരും പൊലീസ് കോൺസ്റ്റബിളും ചേർന്ന് യുവാവിനെ മർദിച്ചത്.

video
play-sharp-fill

സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ പൊലീസ് കേസെടുത്തു.

ധിമർഖേഡ ഗ്രാമത്തിലാണ് സംഭവം. പ്രധാനമന്ത്രി ആവാസ് യോജനയിലും ശുചിമുറി നിർമാണത്തിലും ക്രമക്കേടുണ്ടെന്ന് യുവാവ് ആരോപിച്ചു. ഇതിൽ പ്രകോപിതരായ പഞ്ചായത്ത് ജീവനക്കാരും കോൺസ്റ്റബിളും യുവാവിനെ വളഞ്ഞിട്ട് മർദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് സെക്രട്ടറി കുഞ്ച് ബിഹാരി അസിസ്റ്റന്റ് സെക്രട്ടറി അമ്രേഷ് റായി എന്നിവരാണ് മർദനത്തിന് തുടക്കമിട്ടത്.

യുവാവിനെ മർദിച്ച ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായി കട്നി പൊലീസ് സൂപ്രണ്ട് അറിയിച്ചു. പ്രതികൾക്കെതിരെ എസ്‌സി/എസ്ടി ആക്‌ട് പ്രകാരം എഫ്‌ഐആർ ഫയൽ എടുത്തിട്ടുണ്ട്.

വിഡിയോയിൽ കാണുന്ന മറ്റ് സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ കളക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു.