
സ്വന്തം ലേഖിക
തിരുവനന്തപുരം: വിതുരയില്‍ കരടിയുടെ ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു.
വിതുര പഞ്ചായത്തിലെ മണലി വാര്‍ഡില്‍ തച്ചരുകാല തെക്കുംകര പുത്തൻവീട്ടില്‍ ശിവദാസൻ കാണിയെയാണ് (55) കരടി ആക്രമിച്ചത്. ശിവദാസൻ കാണിയുടെ കാല് കരടി കടിച്ച് മുറിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച രാവിലെ 6.30നാണ് സംഭവം.
ശിവദാസൻകാണി രാവിലെ വീട്ടില്‍ നിന്ന് ജോലിക്ക് പോകവേയാണ് കരടി ആക്രമിച്ചത്.കരടിയെ കണ്ട് ഭയന്ന് നിലവിളിച്ച് ശിവദാസൻകാണി കമുകില്‍ കയറി രക്ഷപ്പെടാൻ നോക്കി.
എന്നാല്‍ മരത്തിന് മുകളില്‍ കയറുന്നതിനിടയില്‍ കരടിയും പിന്നാലെ കയറി ശിവദാസന്റെ കാലില്‍ പിടികൂടുകയായിരുന്നു. ശിവദാസന്റെ രണ്ട് കാല്‍പ്പാദവും കരടി കടിച്ചുമുറിച്ചു.
ശിവദാസിന്റെ നിലവിളികേട്ട് ഓടിക്കൂടിയ പരിസരവാസികള്‍ ബഹളം വച്ചതോടെയാണ് കരടി കാലിലെ പിടിവിട്ട് വനത്തിലേക്ക് ഓടിമറഞ്ഞത്. ഇതിനിടയില്‍ ശിവദാസൻകാണി കമുകിന്റെ മുകളില്‍ നിന്ന് നിലത്തു വീണു.
മാരകമായി പരിക്കേറ്റ ഇയാളെ ഉടൻ ആംബുലൻസില്‍ വിതുര ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇപ്പോള്‍ ഇവിടെ ചികിത്സയിലാണ്.