
സ്വന്തം ലേഖകൻ
വയനാട്: ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവത്തിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തു. മാനന്തവാടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നൗഷാദിനെയാണ് സംഭവത്തിൽ സസ്പെൻഡ് ചെയ്തത്.
ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർക്ക് വീഴ്ച വന്നതായി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയത് വകുപ്പിനും സർക്കാരിനും അവമതിപ്പുണ്ടാക്കി എന്നും റിപ്പോർട്ട് വ്യക്തമാകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ തന്നെ ട്രൈബൽ പ്രമോട്ടർ മഹേഷ് കുമാറിനെ പുറത്താക്കിയിരുന്നു. സംഭവത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.



