ആദിവാസി യുവാവിനെ അ൪ധ നഗ്നനാക്കി കെട്ടിയിട്ട് മർദിച്ച സംഭവം; പ്രതികൾ കോയമ്പത്തൂരിൽ നിന്ന് പിടിയിൽ

Spread the love

പാലക്കാട്: ആദിവാസി യുവാവിനെ അ൪ധ നഗ്നനാക്കി കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ പ്രതികൾ കോയമ്പത്തൂരിൽ നിന്ന് പിടിയിലായി.കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഷോളയൂർ സ്വദേശി റെജിൻ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിൽ ഇരുവരെയും ചോദ്യം ചെയ്യുന്നു. ആദിവാസി യുവാവായ സിജുവിനെ കൈകൾ കെട്ടി പോസ്റ്റിൽ കെട്ടിയിട്ടാണ് പ്രതികൾ മർദിച്ചത്. പുലർച്ചെ ഷോളയൂരിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. പിക്കപ്പ് വാഹനത്തിൻ്റെ ഡ്രൈവർ, ക്ലീനർ എന്നിവരാണ് ഇരുവരും.

പാലക്കാട് അട്ടപ്പാടിയിൽ അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ സിജുവിനാണ് മർദനമേറ്റത്. യുവാവിനെ അ൪ധ നഗ്നനാക്കി മ൪ദിക്കുന്ന ദൃശ്യങ്ങളുൾപ്പെടെ പുറത്തു വന്നിരുന്നു. വാഹനത്തിലെ ഡ്രൈവ൪ക്കെതിരെയും ക്ലീന൪ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group