തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിട്ടും കോട്ടയം, ഇടുക്കി ജില്ലകളിലെ ട്രഷറികൾ തുറന്നില്ല: തെരഞ്ഞെടുപ്പു ജോലിയിലുള്ള ഉദ്യോഗസ്ഥരുടെ ബില്ലുകള്‍ വൈകിയതായി പരാതി.

Spread the love

തിരുവനന്തപുരം: കോട്ടയം, ഇടുക്കി ജില്ലകളിലെ ട്രഷറികള്‍ തുറക്കാത്തതിനെ തുടർന്ന് തെരഞ്ഞെടുപ്പു ജോലിയിലുള്ള ഉദ്യോഗസ്ഥരുടെ ബില്ലുകള്‍ വൈകിയതായി പരാതി.

video
play-sharp-fill

തെരഞ്ഞെടുപ്പിന് പൊതു അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും പോളിംഗ് ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ ബില്ലുകള്‍ സ്വീകരിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെ വീതം നിയമിച്ച്‌ ട്രഷറികള്‍ തുറന്നു പ്രവർത്തിപ്പിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചിരുന്നു.

എന്നാല്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ ഉദ്യോഗസ്ഥരുടെ ബില്ലുകളുമായി എത്തിയപ്പോള്‍ ട്രഷറികള്‍ തുറക്കാത്തതു ശ്രദ്ധയില്‍പ്പെട്ടു. ബന്ധപ്പെട്ട ജീവനക്കാർ ഇത് ജില്ലാ വരണാധികാരിയായ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളക്ടർമാർ ഇക്കാര്യം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനില്‍ റിപ്പോർട്ട് ചെയ്തു. നിർദേശം നല്‍കിയിട്ടും ട്രഷറികള്‍ തുറക്കാതിരുന്ന സാഹചര്യത്തെക്കുറിച്ചു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അന്വേഷണം തുടങ്ങിയതായാണ് വിവരം. ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ നടപടി വരുമെന്നാണു സൂചന.