
കോട്ടയം: സംക്രാന്തി കുഴിയാലിപ്പടിയില്‍ കാറ്റിൽ മരം വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണ് റോഡ് ഗതാഗതം തടസപ്പെട്ടു.
ഗതാഗതവും വൈദ്യുതിയും മണിക്കൂറുകളോളം തടസ്സപെട്ടു. ഇന്ന് വൈകീട്ട് 5 മണിയോടെ ഉണ്ടായ കാറ്റിലാണ് മരം കടപുഴകി വീണത്. കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തി.