കുമാരനല്ലൂരിൽ അപകടക്കെണിയൊരുക്കി തണൽ മരം; നൂറുകണക്കിന് യാത്രക്കാരും സ്കൂൾ കുട്ടികളും കടന്നുപോകുന്ന വഴിയിൽ ഏതുനിമിഷവും നിലം പതിക്കുന്ന അവസ്ഥയിൽ; മരം കടപുഴകിവീണാൽ വൻ അപകട സാധ്യതയെന്ന് നാട്ടുകാർ

Spread the love

കോട്ടയം: നൂറുകണക്കിന് യാത്രക്കാരും സ്കൂൾ കുട്ടികളും നടന്നുപോകുന്ന കുമാരനല്ലൂർ ജങ്ഷനിൽ അപകട ഭീഷണിയായി മരം.ഈ മരത്തിനു കീഴെയാണ് ഓട്ടോസ്റ്റാൻഡും.

മരം കടപുഴകിവീണാൽ വലിയ അപകടസാധ്യതയാണുള്ളത്. മരം പൂർണമായി മുറിച്ചുനീക്കിയില്ലെങ്കിലും അപകടസാഹചര്യം ഒഴിവാക്കണമെന്നാണ് െെഡ്രവർമാർ പറയുന്നത്. മഴയും കാറ്റിലുംപെട്ട് ജീർണിച്ച് തുടങ്ങിയ മരക്കമ്പുകൾ ഒടിഞ്ഞുവീഴുന്നത് പതിവാണ്.

മരച്ചില്ലകൾ വെട്ടിമാറ്റി സുരക്ഷിതമായ അവസ്ഥ ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് പലതവണ അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വനംവകുപ്പ് മരത്തിനു വിലയിട്ടെന്നും ട്രീ കമ്മിറ്റിയിൽ ഇടപെടൽ നടത്തുന്നുണ്ടെന്നും ഉടൻ വെട്ടിമാറ്റുമെന്നും നഗരസഭ അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group