സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരം വീണു ; മേൽക്കൂര പൂർണമായി തകർന്നു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Spread the love

പാലക്കാട് : പാലക്കാട് സ്കൂളിന് മുകളില്‍ മരം വീണു. തണ്ണീർക്കോട് സീനിയർ ബേസിക് സ്കൂള്‍ കെട്ടിടത്തിന് മുകളിലേക്കാണ് മരം വീണത്.

സ്കൂളിന് സമീപത്ത സ്വകാര്യ ഭൂമിയിലെ തേക്കാണ് കടുപുഴകി വീണത്. സ്കൂള്‍ തുറക്കും മുൻപെയായതിനാല്‍ വൻ ദുരന്തം ഒഴിവായി.

അപകടത്തില്‍ ഓടിട്ട മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു. ചുവര്‍ വിണ്ട് കീറി. സുരക്ഷ മുൻ നിര്‍ത്തി സ്കൂളിന് അവധി നല്‍കിയതായി പ്രിൻസിപ്പല്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group