
മുണ്ടക്കയം : മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു, മുണ്ടക്കയം കൂട്ടിക്കലിലാണ് സംഭവം.
കനത്ത മഴയിലും കാറ്റിലും മരം വീണ് കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഇളംകാട് ഞർക്കാട് ജയൻ കടത്താനം എന്നയാളുടെ വീടാണ് ഭാഗികമായി തകർന്നത്.
കാറ്റിലും മഴയിലും അടുത്ത പുരയിടത്തിൽ നിന്ന ആഞ്ഞിലി മരമാണ് കടപുഴകി വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group