ഒഴിവായത് വൻ ദുരന്തം : പാലാ റിവർ വ്യൂ റോഡിൽ ആർ വി പാർക്കിൽ മണ്ണ് മാറ്റുന്നതിനിടെ മരം കടപുഴകി വീണ് അപകടം

Spread the love

കോട്ടയം  : പാലാ റിവർ വ്യൂ റോഡിൽ ആർ വി പാർക്കിൽ മണ്ണ് മാറ്റുന്നതിനിടെ മരം കടപുഴകി വീണു അപകടം,

തലനാരിഴയ്ക്കാണ് സമീപത്തുണ്ടായിരുന്ന വിദ്യാർത്ഥികളും കാൽനടയാത്രക്കാരും രക്ഷപ്പെട്ടത്.

മരം വീണ് കാറിനും നാശനഷ്ടങ്ങളുണ്ടായി. കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഉച്ചകഴിഞ്ഞു 1.40 ന് ആണ് സംഭവം. ജെസിബി ഡ്രൈവർ അശ്രദ്ധമായി മണ്ണ് മാറ്റിയതാണ് അപകടത്തിന് കാരണം എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

മരം വീണതോടെ  ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പാലാ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി  ഗതാഗതം പുനസ്ഥാപിച്ചു.