കാറ്റില്‍ ഒടിഞ്ഞ റബ്ബര്‍മരം വെട്ടിമാറ്റുന്നതിനിടെ ശരീരത്തില്‍ വീണു; ഗൃഹനാഥന് ദാരുണാന്ത്യം

Spread the love

പത്തനാപുരം: പട്ടാഴിയില്‍ റബ്ബര്‍മരം ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു.

മൈലാടുംപാറ ടര്‍ക്കി ജങ്ഷന്‍ പാലമൂട്ടില്‍വീട്ടില്‍ ബൈജു വര്‍ഗീസാണ് (സാബു-55) സ്വന്തം പുരയിടത്തില്‍ മരിച്ചത്.
കാറ്റിലും മഴയിലും ഒടിഞ്ഞുതൂങ്ങിയ റബ്ബര്‍മരം വെട്ടിമാറ്റാന്‍ പോയപ്പോഴാണ് അപകടം.

സംഭവസമയം മറ്റാരും ഒപ്പമില്ലായിരുന്നു. മരം വെട്ടിമാറ്റാന്‍ പോയ ബൈജു ഏറെ നേരമായിട്ടും മടങ്ങിയെത്താത്തതിനെത്തുടര്‍ന്ന് തിരക്കിച്ചെന്ന സഹോദരനാണ് ഒടിഞ്ഞമരത്തിന്റെ ഭാഗം ശരീരത്തില്‍ പതിച്ച്‌ വീണുകിടക്കുന്നനിലയില്‍ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടന്‍തന്നെ പട്ടാഴിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. തിങ്കളാഴ്ച പകല്‍ 11 മണിയോടെ മരം വെട്ടിമാറ്റാനെന്നു പറഞ്ഞ് വീട്ടില്‍നിന്ന് തോട്ടത്തിലേക്ക് പോകുകയായിരുന്നു.
മൂന്നുമണിയായിട്ടും വീട്ടില്‍ എത്താതിരുന്നതോടെയാണ് ജ്യേഷ്ടന്‍ ജിജി വര്‍ഗീസ് തിരക്കിച്ചെന്നത്.