play-sharp-fill
ശക്തമായ കാറ്റിൽ ക്ഷേത്രത്തിൻ്റെ സപ്താഹപ്പന്തലിന് മുകളിലേക്ക് പാലമരം കടപുഴകി വീണു;ഒഴിവായത് വൻ ദുരന്തം

ശക്തമായ കാറ്റിൽ ക്ഷേത്രത്തിൻ്റെ സപ്താഹപ്പന്തലിന് മുകളിലേക്ക് പാലമരം കടപുഴകി വീണു;ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖകൻ

ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും പാലമരം കടപുഴകി ക്ഷേത്രത്തിൻ്റെ സപ്താഹപ്പന്തല്‍ തകര്‍ന്നു.അമ്ബലപ്പുഴ നീര്‍ക്കുന്നം അപ്പക്കല്‍ ശ്രീ ദുര്‍ഗാദേവി നാഗരാജ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്.പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. ശ്രീ കോവിലിന് സമീപം നിന്ന കൂറ്റൻ പാലമരം കാറ്റില്‍ കടപുഴകി സപ്താഹപ്പന്തലിലേക്ക് വീഴുകയായിരുന്നു.ഈ സമയം ജീവനക്കാരും ഭക്തരുമില്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി.


അപകടത്തില്‍ സപ്താഹപ്പന്തലിൻ്റെ കോണ്‍ക്രീറ്റ് തൂണുകളും ഷീറ്റ് കൊണ്ട് നിര്‍മിച്ച മേല്‍ക്കൂരയും പൂര്‍ണമായി തകര്‍ന്നു.ഇതിലുണ്ടായിരുന്ന ക്ഷേത്രോപകരണങ്ങളും കസേരകള്‍ ഉള്‍പ്പെടെയുള്ള ഫര്‍ണീച്ചറും തകര്‍ന്നു.ഇൻ്റര്‍ലോക്ക് കൊണ്ട് നിര്‍മിച്ച തറയും തകര്‍ന്നു.ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.അതേസമയം, സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെക്കൻ – മധ്യ ജില്ലകളിലാണ് ഇന്നും കൂടുതല്‍ മഴ ലഭിക്കുക.മലയോരമേഖലകളില്‍ ജാഗ്രത തുടരണമെന്ന് അധികൃത‍ര്‍ അറിയിച്ചിട്ടുണ്ട്.ആലപ്പുഴയിലും എറണാകുളത്തും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വരും ദിവസങ്ങളില്‍ കാലവര്‍ഷം സജീവമായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി നാളെയോടെ ന്യൂനമര്‍ദ്ദമായി മാറും.

ഇതും മഴയ്ക്ക് അനുകൂല സാഹചര്യം ഒരുക്കും.പത്തനംതിട്ട ജില്ലയില്‍ രാവിലെയും മഴ തുടരുകയാണ്.കിഴക്കൻ വന മേഖലയില്‍ ഇന്നലെ ഉരുള്‍പൊട്ടിയിരുന്നു.കക്കാട്ടാര്‍ കരകവിഞ്ഞതോടെ മൂഴിയര്‍ ,മണിയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകളും തുറന്നുവെച്ചിരിക്കുകയാണ്.മഴ ശക്തിപ്പെടുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.