ഉപരാഷ്ട്രപതി വന്നപ്പോൾ ചെയ്തതിന് അവരുടെ  പ്രതികാരം: കയ്യും കാലും മുറിച്ച് കഷണങ്ങളായി അവനെ റോഡരികിലിട്ടു; ഒരു വശം അറുത്തുമാറ്റിയ ഒറ്റക്കയ്യൻ അങ്ങിനെ കാഴ്ച വസ്തുവായി..!

ഉപരാഷ്ട്രപതി വന്നപ്പോൾ ചെയ്തതിന് അവരുടെ പ്രതികാരം: കയ്യും കാലും മുറിച്ച് കഷണങ്ങളായി അവനെ റോഡരികിലിട്ടു; ഒരു വശം അറുത്തുമാറ്റിയ ഒറ്റക്കയ്യൻ അങ്ങിനെ കാഴ്ച വസ്തുവായി..!

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഫെബ്രുവരി രണ്ടിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കോട്ടയത്ത് എത്തിയപ്പോള്‍ തേര്‍ഡ് ഐ ന്യൂസ് ലൈവിന്റെ ഇടപെടലിനെ തുടര്‍ന്ന് ജീവന്‍ തിരിച്ച് കിട്ടിയ ആല്‍മരത്തില്‍ വീണ്ടും കോടാലി വീണു.

നിയാഴ്ച ഉച്ചയ്ക്കുള്ള കാഴ്ച
ശിഖരം അറുത്ത് നീക്കിയപ്പോൾ

ശിഖരം അറുത്ത് മാറ്റിയ മരം

ജില്ലാ കളകടറുടെ വാക്കിന് പുല്ല് വില കല്‍പ്പിച്ച് സാമൂഹ്യവിരുദ്ധ സംഘമാകണം നിഷ്‌കരുണം, ആല്‍മരത്തിന്റെ കടയ്ക്കല്‍ കോടാലി വച്ചത്. ഒരു ഭാഗത്തെ ശിഖരങ്ങള്‍ പൂര്‍ണമായും അറുത്തുമാറ്റിയതോടെ മരം ഏതാണ്ട് പൂര്‍ണമായും റോഡിലേയ്ക്ക് ചാഞ്ഞ അവസ്ഥയിലാണ്. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ഈ മരം റോഡിലേയ്ക്ക് മറിഞ്ഞാല്‍ വന്‍ അപകടമാകും ഉണ്ടാകുക. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ശിഖരം വെട്ടിയപ്പോൾ
വെട്ടി നീക്കിയ ശേഷം


നൂറുകണക്കിന് കിളിക്കൂടുകളും, പക്ഷിക്കുഞ്ഞുങ്ങളും നിറഞ്ഞ മരത്തിന്റെ ശിഖരമാണ് യാതൊരു മാനദണ്ഡവുമില്ലാതെ രാത്രിയ്ക്ക് രാത്രി സാമൂഹ്യ വിരുദ്ധ സംഘം അറത്തു മാറ്റിയത്. പ്രകൃതി സ്‌നേഹികളുടെ എതിര്‍പ്പുണ്ടാകാതിരിക്കാന്‍ രാത്രിയില്‍ വെട്ടിമാറ്റിയ മരച്ചില്ലകളില്‍ ഒന്നും പോലും ഇവിടെ ഉപേക്ഷിച്ചിട്ടില്ല. ആരും അറിയാതെ രാത്രി തന്നെ സംഘം ഈ മരച്ചില്ലകളെ കഷണങ്ങളാക്കി അറുത്ത് നുറുക്കി മാറ്റി. തേര്‍ഡ് ഐ ന്യൂസ് ലൈവിന്റെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടിന് ജീവന്‍ തിരിച്ച് കിട്ടിയ ആല്‍മരമാണ് പാതി മരിച്ച് ഒറ്റക്കയ്യനായി റോഡരികില്‍ നില്‍ക്കുന്നത്. 
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പൊലീസ് പരേഡ് മൈതാനത്ത് വിമാനമിറങ്ങുമ്പോഴുള്ള സുരക്ഷയുടെ ഭാഗമായി ലോഗോസ് ജംഗ്ഷനിലെ കയറ്റം കയറിവരുമ്പോഴുള്ള റോഡരികിലെ ആല്‍മരം മുറിച്ച് നിക്കാന്‍ നീക്കം നടന്നിരുന്നു. കൃത്യ സമയത്ത് ഇടപെട്ട തേര്‍ഡ് ഐ ന്യൂസ് ലൈവ് സംഘം, വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേ തുടര്‍ന്നാണ് മരം മുറിച്ച് മാറ്റാനുള്ള നീക്കം അവസാനിപ്പിച്ചത്. റോഡരികിലെ കെട്ടിടത്തിനു മുന്നിലാണ് മരം നില്‍ക്കുന്നത്. ഈ ആല്‍മരം നില്‍ക്കുന്നതിനാല്‍ റോഡില്‍ നിന്നും ഈ  കെട്ടിടത്തിന്റെ ഷോ നഷ്ടമാകുമെന്നും ഇത് ഒഴിവാക്കാനാണ് കരാറുകാരനെ സ്വാധീനിച്ച്  സുരക്ഷയുടെ പേരില്‍ അല്‍മരത്തിന്റെ കഴുത്തില്‍ കത്തിവയ്ക്കാന്‍ അന്ന് നീക്കം നടന്നത്. തേര്‍ഡ് ഐ ന്യൂസ് ലൈവ് വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ റവന്യു അധികൃതര്‍ സ്ഥലത്ത് എത്തി ഇവരെ താക്കീത് ചെയ്തിരുന്നു. 

ശനിയാഴ്‌ച വെട്ടും മുൻപ്

എന്നാല്‍, കഴിഞ്ഞ ദിവസം രാത്രി എപ്പോഴോ കെട്ടിടത്തിന്റെ  ഭാഗത്തേയ്ക്കുള്ള മരത്തിന്റെ ഒരു വശത്തെ ശിഖരം മാത്രം നിര്‍ദാക്ഷണ്യം അറുത്ത് നീക്കുകയായിരുന്നു. ബാലന്‍സ് ചെയ്ത് നിന്നിരുന്ന മരത്തിന്റെ ഒരുവശത്തെ ശിഖരങ്ങള്‍ മാത്രം അറുത്ത് മുറിച്ച് മാറ്റിയതോടെ ആല്‍മരത്തിന്റെ ഭാരം മുഴുവന്‍ റോഡിലേയ്ക്കായി. മുറിച്ച് മാറ്റപ്പെട്ട ചില്ലകളില്‍ നിറയെ പക്ഷിക്കൂടുകളുണ്ടായിരുന്നു. എന്നാല്‍, ഒരു പറ്റം സാമൂഹ്യ വിരുദ്ധരുടെ കോടാലിക്കൈകള്‍ക്ക് പക്ഷേ, ഈ പക്ഷിക്കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കാന്‍ സാധിച്ചില്ല.  

മരം വെട്ടും മുൻപ്

സ്വകാര്യ ബസുകള്‍ അടക്കം നൂറുകണക്കിനു വാഹനങ്ങളാണ് പ്രതിദിനം ഈ റോഡിലൂടെ കടന്നു പോകുന്നത്. ഈ സമയത്താണ് സാധാരക്കാരുടെ ജീവന് വരെ ഭീഷണിയായി മരം അപകടകരമായ രീതിയില്‍ നിലകൊള്ളുന്നത്. ശിഖരങ്ങള്‍ ഇറക്കിയത് അനുമതിയോടെ ആണോ എന്ന് പരിശോധിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. മുന്നറയിപ്പില്ലാതെ അപകടകരമായ രീതിയില്‍ മരം മുറിച്ച് നീക്കിയതിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച മരം മുറിച്ചതിനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കാന്‍ പ്രകൃതി സ്‌നേഹികളുടെ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.