ഡീസന്റ് മുക്കിൽ നിന്നും സ്‌കൂട്ടറിൽ ചന്ദനത്തടി കടത്താൻ ശ്രമിക്കുന്നതിനിടെ അന്തർ സംസ്ഥാന മോഷ്ടാവ് പൊലീസിന്റെ പിടിയിൽ : വീടിന് മുന്നിൽ നിന്ന മരം രാത്രിയിൽ അതി വിദഗ്ധമായി മുറിച്ചു കടത്തുകയായിരുന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: സ്‌കൂട്ടറിൽ ചന്ദനത്തടി കടത്താൻ ശ്രമിക്കുന്നതിനിടെ അന്തർ സംസ്ഥാന മോഷ്ടാവ് പൊലീസിന്റെ പിടിയിൽ . കന്യാകുമാരി തിരുപ്പാലൂർ കുണ്ടുവിള വീട്ടിൽ മുരുകൻ (60) ആണ് പിടയിലായത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി തമിഴ്‌നാട് കുലശേഖരം സ്വദേശിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു .

 

 

കഴിഞ്ഞ ദിവസം പുലർച്ചെ നാവായിക്കുളത്ത് കല്ലമ്പലം പൊലീസ് സബ് ഇൻസ്‌പെക്ടർ നിജാമും സംഘവും നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇയാൾ കുടുങ്ങിയത് . പ്രതികൾ ഹോണ്ട ആക്ടീവ സ്‌കൂട്ടറിൽ ബാഗിലും ചാക്കിലും ചന്ദന തടികളുമായി വരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംശയം തോന്നിയ പൊലീസ് കൈകാണിച്ച സമയം വാഹനം നിർത്തി . എന്നാൽ വാഹനം ഓടിച്ചിരുന്നയാൾ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. പിറകിലിരുന്ന മുരുകനെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ചന്ദനമരം മുറിച്ചുകടത്തുകയായിരുന്നുവെന്ന് വ്യക്തമായത്. തുടർന്ന് ഇയാളെ പൊലീസ് കസ്റ്റടിയിലെടുത്തു. പ്രതിയുടെ പക്കൽ നിന്ന് മരം മുറിക്കാനുപയോഗിച്ച വാളും, ചന്ദന മരങ്ങളും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

 

 

ചന്ദനമരം ഡീസന്റ് മുക്ക് ഐരമൺനില കുന്നുവിള വീട്ടിൽ അൻസാരിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് പ്രതി പൊലീസിന് നൽകിയ മൊഴി . വീടിന് മുന്നിൽ നിന്ന മരം രാത്രിയിൽ അതി വിദഗ്ധമായി മുറിച്ചു കടത്തുകയായിരുന്നു . പിടികൂടിയ ചന്ദന മരത്തിന് വിപണിയിൽ 30000 രൂപ വിലവരും.