
അമ്മയില്ലാത്ത രണ്ട് പിഞ്ചു പെൺകുഞ്ഞുങ്ങളുടെ ഏക ആശ്രയമാണ് പ്രവീൺകുമാർ; ഇരു വൃക്കകളും തകരാറിലായ ചങ്ങനാശേരി പെരുന്ന സ്വദേശി പ്രവീൺകുമാറിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നമുക്ക് സഹായിക്കേണ്ടേ ..?
ചങ്ങനാശ്ശേരി : ദുരിത പൂർണ്ണമാണ് ചങ്ങനാശ്ശേരി പെരുന്ന സ്വദേശി പ്രവീൺകുമാറിന്റെ ജീവിതം, കോവിഡ് ബാധിച്ച് ഭാര്യ മരിച്ചു, പിതാവ് സ്ട്രോക്ക് വന്ന് കിടപ്പിലാണ്. കൂടെയുള്ളത് പറക്കമുറ്റാത്ത ആറും പന്ത്രണ്ടും വയസ് പ്രായമുള്ള രണ്ട് പെൺമക്കളും, ഈ കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു പ്രവീൺ കുമാർ.
എന്നാൽ വിധി വൃക്ക രോഗത്തിന്റെ രൂപത്തിൽ പ്രവീൺകുമാറിനെ വീണ്ടും തളർത്തി, ഇതോടെ പ്രവീണും കുടുംബവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. രോഗം ബാധിച്ചതോടെ ജോലിക്ക് പോകാനോ കുടുംബം നോക്കാനോ കഴിയാത്ത അവസ്ഥയിലാണ് പെരുന്ന പാറാട്ട് വീട്ടിൽ പ്രവീൺകുമാർ എന്ന നാൽപതുകാരൻ.
പെരുന്ന വില്ലേജ് ഓഫീസിന് സമീപം വാടകവീട്ടിൽ താമസിക്കുന്ന ഇദ്ദേഹത്തിൻ്റെ രണ്ട് വൃക്കകളും തകരാറിലാണ്. നിലവിൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന് ഇതിനോടകം പത്തിലധികം സർജറികൾ കഴിഞ്ഞു, കൂടാതെ ആഴ്ചയിൽ മൂന്ന് ഡയാലിസിസും നടത്തണം. ജീവൻ നിലനിർത്താൻ അടിയന്തരമായി വൃക്ക മാറ്റിവെയ്ക്കുകയെന്നതാണ് ഒരേയൊരു പോംവഴി. സർജറിക്കും ചികിത്സയ്ക്കും ലക്ഷങ്ങൾ ചിലവ് വരും. സുമനസ്സുകളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ പ്രവീൺകുമാറിനും കുടുംബത്തിനും ഇനി ജീവിതത്തിലേക്ക് തിരികെ വരാൻ കഴിയൂ….!
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നമ്മളാൽ കഴിയുന്ന സഹായം ചെയ്യാം. സഹായം നൽകാൻ 8590099215 നമ്പറിൽ ഗൂഗിൾ പേ വഴിയോ
Name : K M PRAVEEN KUMAR
A/C No : 30342674570
IFSC : SBIN0008603
STATE BANK OF INDIA
CHANGANASSERY Town
എന്ന ബാങ്ക് അക്കൗണ്ട് വഴിയോ സഹായങ്ങൾ നൽകാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി പ്രസന്ന കുമാരി (വാർഡ് കൗൺസിലർ )ഫോൺ നമ്പർ +91 9446639509 ഈ നമ്പറിൽ ബന്ധപ്പെടാം.