ട്രഷറി തട്ടിപ്പ് സമഗ്ര അന്വേഷണം വേണം : എൻ ജി ഒ അസോസിയേഷൻ

ട്രഷറി തട്ടിപ്പ് സമഗ്ര അന്വേഷണം വേണം : എൻ ജി ഒ അസോസിയേഷൻ

സ്വന്തം ലേഖകൻ

കോട്ടയം: വഞ്ചിയൂർ ട്രഷറി തട്ടിപ്പിൽ സമഗ്ര അന്വേഷണം വേണമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും എൻ. ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡൻറ് രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു.

കേരള എൻ.ജി.ഒ. അസോസിയേഷൻ കോട്ടയം ജില്ലാ ട്രഷറിയ്ക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടത് ഭരണത്തിൽ സാമ്പത്തിക തട്ടിപ്പുകൾ ആവർത്തിക്കുകയാണെന്നും, ഭരണക്കാരുടെ ഒത്താശയോടെ നടക്കുന്ന ഇത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് കാലം മറയാക്കി ക്കൊണ്ട് ട്രഷറി ജീവനക്കാരൻ 2 കോടിയോളം വെട്ടിപ്പ് നടത്തിയത് അറിഞ്ഞിട്ടും ദിവസങ്ങളോളം പുറത്ത് പറയാതെ കാത്തുനിന്നത് കളവുനടത്തിയ ഇടതു സഹയാത്രികനെ രക്ഷിക്കാനായിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ജില്ലാ വൈസ് പ്രസിഡൻറ് ജെ ജോബിൻസൻ , പ്രതീഷ് കുമാർ കെ.സി. , പി.എൻ.ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു.