സംഖ്യ കേട്ട് ഞെട്ടേണ്ട….!  അവകാശികളില്ലാതെ ട്രഷറിയില്‍ കിടക്കുന്നത് 3000 കോടി രൂപ; പണം സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് മാറ്റും; നടപടി ആരംഭിച്ചു

സംഖ്യ കേട്ട് ഞെട്ടേണ്ട….! അവകാശികളില്ലാതെ ട്രഷറിയില്‍ കിടക്കുന്നത് 3000 കോടി രൂപ; പണം സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് മാറ്റും; നടപടി ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളില്‍ അവകാശികളില്ലാതെ കിടക്കുന്നത് എത്ര കോടി രൂപയാണെന്ന് അറിയാമോ?

സംഖ്യ കേട്ട് ഞെട്ടേണ്ട. ഏകദേശം 3000 കോടി രൂപ. ഈ പണത്തില്‍ കണ്ണുവെച്ച്‌ ചില ട്രഷറികളില്‍ ജീവനക്കാർ തട്ടിപ്പ് തുടങ്ങിയതോടെ പണം റവന്യൂ അക്കൗണ്ടിലേക്ക് മാറ്റാൻ നടപടി ആരംഭിച്ചിരിക്കുകയാണ് സർക്കാർ.

ട്രഷറികളിലെ മൂന്നുലക്ഷത്തോളം നിർജീവ അക്കൗണ്ടുകളിലായാണ് 3000 കോടി രൂപയുള്ളത്. ഇതില്‍ അവകാശികള്‍ എത്താത്ത പരേതരുടെ നിക്ഷേപങ്ങളും ഉള്‍പ്പെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നുവർഷം തുടർച്ചയായി ഇടപാടുകള്‍ നടക്കാത്ത ഇത്തരം അക്കൗണ്ടുകളെ നിർജീവമെന്ന് കണക്കാക്കി പണം സർക്കാർ അക്കൗണ്ടിലേക്കു മാറ്റാൻ നിയമവകുപ്പാണ് ശുപാർശ ചെയ്തത്. എന്നാല്‍ തുടർന്നും അക്കൗണ്ട് ഉടമകളോ നിയമപ്രകാരം അനന്തരാവകാശികളോ എത്തിയാല്‍ പണം തിരിച്ചുനല്‍കാൻ വ്യവസ്ഥചെയ്യണമെന്നും നിയമവകുപ്പിന്റെ നിർദേശമുണ്ട്.

അടുത്തിടെ കഴക്കൂട്ടം സബ്ട്രഷറിയില്‍ പെൻഷൻകാരിയുടെയും പരേതരുടെയും അക്കൗണ്ടുകളില്‍ നിന്ന് അനധികൃതമായി 15.6 ലക്ഷം രൂപ പിൻവലിച്ചതിന് ആറു ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. ഒരാളെ പോലീസ് അറസ്റ്റുംചെയ്തു.

ചില ട്രഷറികളില്‍ നിർജീവ അക്കൗണ്ടുകളില്‍നിന്ന് പണം തിരിമറി നടത്തുന്നതായും സർക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരം അക്കൗണ്ടുകളില്‍നിന്ന് ജീവനക്കാർ പണം പിൻവലിച്ചാല്‍ പെട്ടെന്ന് കണ്ടെത്താനാവില്ല. ഈ സാഹചര്യത്തിലാണ് അവകാശികളില്ലാത്ത പണം റവന്യൂ അക്കൗണ്ടിലേക്ക് മാറ്റാനുള്ള സർക്കാരിന്റെ തീരുമാനം.