കുമ്പളയിൽ നിധി കുഴിച്ചെടുക്കാൻ കിണറ്റിലിറങ്ങിയ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

Spread the love

 

കാസർകോട്: കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ അഞ്ചംഗ സംഘം പിടിയിൽ. മൊഗ്രാൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുജീബ് ഉൾപ്പെടെയുള്ളവരാണ് കുമ്പള പോലീസിൻ്റെ പിടിയിലായത്.

video
play-sharp-fill

 

കോട്ടയിലെ വെള്ളമില്ലാത്ത കിണറിന് അകത്താണ് ഇവർ കുഴിക്കാൻ തുടങ്ങിയത്. ശബ്ദം കേട്ട് സമീപവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവരെ തടഞ്ഞു വെച്ച് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.