
മെട്രോ യാത്രയ്ക്കിടയിൽ: മദ്യപാനവും മുട്ടതീറ്റയും, പിടികൂടിയപ്പോൾ പറഞ്ഞത് ആപ്പി ഫിസെന്ന്..
ദില്ലി മെട്രോ കോച്ചിനുള്ളില്‍ യാത്രക്കിടയില്‍ മദ്യപിച്ചയാള്‍ അറസ്റ്റില്‍.മെട്രോ കോച്ചിനുള്ളിലിരുന്ന് ഇയാള്‍ പുഴുങ്ങിയ മുട്ടയും മദ്യവും കഴിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത് .മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയതിനെ തുടർന്ന് ഇയാൾക്കെതിരെ യമുന ബാങ്ക് മെട്രോ ഡിപ്പോയിലാണ് യാത്രക്കാരിൽ ചിലർ പരാതി നൽകിയത്.പരാതിയുടെ അടിസ്ഥാനത്തിൽ ദില്ലി മെട്രോ അധികൃതർ പോലീസിന് വിവരം കൈമാറുകയും പിന്നീട് ബുരാരിയിൽ നിന്ന് ആളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പൊതു ഗതാഗത സംവിധാനങ്ങളിൽ ഇത്തരത്തിലുള്ള പ്രവർത്തി ചെയ്യുന്നവരെ സാമൂഹിക വിരുദ്ധരായെ കണക്കാക്കാൻ കഴിയൂള്ളൂ എന്നാണ് ഇയാൾക്കെതിരെ പരാതി നൽകിയവരിൽ ചിലർ പറയുന്നത്. വീഡിയോയിൽ ഉള്ള വ്യക്തി താനാണെന്ന് പ്രതി സമ്മതിച്ചെങ്കിലും കുടിച്ചത് മദ്യം അല്ലെന്നും സോഫ്റ്റ് ഡ്രിങ്കായ ആപ്പി ഫിസ് ആണെന്നും ഇയാൾ അവകാശപ്പെട്ടു.