
ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിൽ നിന്ന് ബിയർ കുപ്പി വലിച്ചെറിഞ്ഞു..! ഏറ് കൊണ്ടത് കാൽനട യാത്രക്കാരിയുടെ തലയിൽ ; പരിക്കേറ്റ യുവതി ചികിത്സയിൽ; വിനോദ സഞ്ചാരികളുമായി വന്ന ട്രാവലർ പൊലീസ് കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
കല്‍പ്പറ്റ: ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിൽ നിന്ന് അലക്ഷ്യമായി പുറത്തേക്കെറിഞ്ഞ ബിയർ കുപ്പി തലയിൽ കൊണ്ട് കാൽനട യാത്രക്കാരിയായ യുവതിക്ക് പരിക്ക്. വയനാട് മേപ്പാടിയിലാണ് സംഭവം.
തൃക്കൈപ്പറ്റ പനായി കോളനിയിലെ സരിതക്കാണ് പരിക്കേറ്റത്. സരിത മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തെ ട്രൈബൽ പ്രൊമോട്ടറാണ് പരിക്കേറ്റ സരിത. തൃശ്ശൂരിൽ നിന്ന് വിനോദ സഞ്ചാരികളുമായി വന്ന ട്രാവലർ മേപ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റ സരിതയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Third Eye News Live
0
Tags :