
തൃശ്ശൂർ: തൃശൂരിലെ ചാലക്കുടിയില്‍ നിന്ന് 60 കിലോമീറ്റർ അകലെ മട്ടാഞ്ചേരിയിലേക്ക് 60 വർഷം ആയി ദിവസവും യാത്ര ചെയ്യുന്ന കല്ലേലില്‍ വർഗീസ് എന്ന 77 വയസ്സുകാരൻ്റെ കഥ. അതും തികച്ചും വ്യത്യസ്തമായ ഒരു കഥ, 60 വർഷമായി ദിവസവും തുടരുന്ന ഒരപൂർവ യാത്രയുടെ കഥ പരിചയപ്പെടാം.
ഈ യാത്രകളെല്ലാം തന്നെ ബോട്ടിലും ബസിലും ട്രെയിനിലുമായിട്ടാണ്.
60 വർഷമായി ഒരു മടുപ്പുമില്ലാതെ എങ്ങനെ ഇത്രയും ദൂരം യാത്ര ചെയ്ത് ജോലി ചെയ്യുന്നുവെന്ന വർഗീസേട്ടൻ്റെ വാക്കുകളിങ്ങനെ:
“ആദ്യമൊന്നും വണ്ടിയില്‍ തിരക്കുണ്ടായിരുന്നില്ല. ഇപ്പോള്‍ തിരക്കായി. ഞാൻ പോയിത്തുടങ്ങുമ്ബോള്‍ കല്‍ക്കരി വണ്ടിയായിരുന്നു. ഇവിടെ നിന്ന് എറണാകുളം എത്തുമ്ബോഴേക്കും ഷർട്ടെല്ലാം കരിയാവും. ഇന്ന് പക്ഷേ ബോഗികളെല്ലാം പഴയതുപോലെയല്ല കൂടുതല്‍ നന്നായി. 17ാം വയസ്സില്‍ തുടങ്ങിയ യാത്രയാണ്. തൃശൂരില്‍ നിന്ന് എറണാകുളം നോർത്തിലിറങ്ങി ബസ് കയറി ബോട്ട് ജെട്ടിയിലിറങ്ങി ബോട്ടില്‍ മട്ടാഞ്ചേരിയിലെത്തും. ഇതെല്ലാം ജോലിയുടെ ഭാഗമല്ലേ. പോയല്ലേ പറ്റൂ. എറണാകുളം – ചാലക്കുടി ഒരു വർഷത്തേക്ക് 2000 രൂപയാണ് എന്‍റെ ടിക്കറ്റ് ചാർജ്. സൂപ്പർ ഫാസ്റ്റൊന്നും എടുക്കാറില്ല. സുഹൃത്തുക്കളൊക്കെ ഉള്ളതുകൊണ്ട് നല്ല ടൈം പാസ്സാണ്. കൂട്ടുകാര് ഒരുമിച്ചുള്ള യാത്ര ഒരു സുഖ യാത്രയാണ്”

Whatsapp Group 1 | Whatsapp Group 2 |Telegram Group
മട്ടാഞ്ചേരി ഹോൾസെയിൽ മാർക്കറ്റിലാണ് കല്ലേലിൽ വർഗീസ് വർഷങ്ങളായി ജോലി ചെയ്യുന്നത്.
ട്രെയിനിൽ അദ്ദേഹത്തെ കാണുമ്പോഴൊക്കെ ഉത്സാഹം നിറഞ്ഞ ഒരാളാണെന്നാണ് സ്ഥിരയാത്രക്കാരുടെ അഭിപ്രായം.