
തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്‌ട്‌സ് ലിമിറ്റഡ് (TTPL) ന് കീഴിലുള്ള പ്രൊജക്‌ട് ഡിപ്പാർട്ട്‌മെന്റ് യൂണിറ്റുകളിലായി നിരവധി ഒഴിവുകളിലേക്ക് നിയമനം നടക്കുന്നു.
ടെക്‌നിക്കല്‍, ഇലക്‌ട്രിക്കല്‍, മാനേജർ, ഇൻസ്ട്രുമെന്റേഷൻ ഡിപ്പാർട്ട്‌മെന്റുകളിലായി മാനേജർമാരെയാണ് നിയമിക്കുന്നത്. താല്‍പര്യമുള്ളവർക്ക് കേരള സർക്കാർ സിഎംഡി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കണം.
അവസാന തീയതി: ഒക്ടോബർ 04

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തികയും ഒഴിവുകളും
ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്‌ട്‌സ് ലിമിറ്റഡ് മാനേജീരിയല്‍ പോസ്റ്റുകള്‍.
മാനേജർ (ടെക്‌നിക്കല്‍) = 01 ഒഴിവ്
ഡി.വൈ മാനേജർ (കെമിക്കല്‍) = 01 ഒഴിവ്
ഡി.വൈ മാനേജർ (ഇലക്‌ട്രിക്കല്‍) = 01 ഒഴിവ്
ഡി.വൈ മാനേജർ (ഇൻസ്ട്രുമെന്റേഷൻ) 01 ഒഴിവ്
കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
പ്രായപരിധി
മാനേജർ (ടെക്‌നിക്കല്‍) = 40 വയസ് വരെ.
ഡി.വൈ മാനേജർ (കെമിക്കല്‍) = 40 വയസ് വരെ.
ഡി.വൈ മാനേജർ (ഇലക്‌ട്രിക്കല്‍) = 40 വയസ് വരെ.
ഡി.വൈ മാനേജർ (ഇൻസ്ട്രുമെന്റേഷൻ) = 40 വയസ് വരെ.
യോഗ്യത
മാനേജർ (ടെക്‌നിക്കല്‍)
സിവില്‍ എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടെ ബിടെക് ഡിഗ്രി.
പ്രൊജക്‌ട് എഞ്ചിനീയർ തസ്തികയില്‍ 7 വർഷത്തെ എക്‌സ്പീരിയൻസ്.
ഡി.വൈ മാനേജർ (കെമിക്കല്‍)
കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടെ ബിടെക് ഡിഗ്രി.
പ്രൊജക്‌ട് എഞ്ചിനീയർ തസ്തികയില്‍ 3 വർഷത്തെ എക്‌സ്പീരിയൻസ്.
ഡി.വൈ മാനേജർ (ഇലക്‌ട്രിക്കല്‍)
ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടെ ബിടെക് ഡിഗ്രി.
പ്രൊജക്‌ട് എഞ്ചിനീയർ തസ്തികയില്‍ 3 വർഷത്തെ എക്‌സ്പീരിയൻസ്.
ഡി.വൈ മാനേജർ (ഇൻസ്ട്രുമെന്റേഷൻ)
ഇൻസ്ട്രുമെന്റേഷൻ/ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടെ ബിടെക് ഡിഗ്രി.
പ്രൊജക്‌ട് എഞ്ചിനീയർ തസ്തികയില്‍ 3 വർഷത്തെ എക്‌സ്പീരിയൻസ്.
ശമ്പളം
മാനേജർ (ടെക്‌നിക്കല്‍) = പ്രതിമാസം 60,000 രൂപ ശമ്പളം.
ഡി.വൈ മാനേജർ (കെമിക്കല്‍) = 45,000 രൂപ പ്രതിമാസം ശമ്പളം ലഭിക്കും.
ഡി.വൈ മാനേജർ (ഇലക്‌ട്രിക്കല്‍) = 45,000 രൂപ പ്രതിമാസം ശമ്പളം ലഭിക്കും.
ഡി.വൈ മാനേജർ (ഇൻസ്ട്രുമെന്റേഷൻ) = 45,000 രൂപ പ്രതിമാസം.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവർ കേരള സർക്കാർ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷൻ പേജില്‍ നിന്ന് ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്‌ട്‌സ് ലിമിറ്റഡ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കണം.
വിജ്ഞാപനം പൂർണമായും വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന അപ്ലൈ നൗ ബട്ടണ്‍ ക്ലിക് ചെയ്ത് അപേക്ഷിക്കണം.
വെബ്‌സൈറ്റ്: https://cmd.kerala.gov.in/