
തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനമായ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. ഹെല്‍പ്പര്‍, ഓപ്പറേറ്റര്‍, സീനിയര്‍ എഞ്ചിനീയര്‍ തസ്തികകളിലാണ് ഒഴിവുകള്‍.
താല്‍പര്യമുള്ളവര്‍ ജൂലൈ 24ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡില്‍- ഹെല്‍പ്പര്‍, ഓപ്പറേറ്റര്‍, സീനിയര്‍ എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 19.
ഹെല്‍പ്പര്‍= 03 ഒഴിവ്
ഓപ്പറേറ്റര്‍ = 07 ഒഴിവ്
സീനിയര്‍ എഞ്ചിനീയര്‍ = 09 ഒഴിവ്
പ്രായപരിധി
36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
ഹെല്‍പ്പര്‍ = എസ്‌എസ്‌എല്‍സി വിജയിച്ചിരിക്കണം. ഫിറ്റര്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ഓപ്പറേറ്റര്‍ = കേരള സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നുള്ള കെമിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ. അല്ലെങ്കില്‍ തത്തുല്യം.
സീനിയര്‍ എഞ്ചിനീയര്‍ മെയിന്റനന്‍സ് (എക്സിക്യൂട്ടീവ് ട്രെയിനി – മെക്കാനിക്കല്‍)
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഒന്നാം ക്ലാസ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിഇ/ബി.ടെക് ബിരുദം.
സീനിയര്‍ എഞ്ചിനീയര്‍ – ഇന്‍സ്ട്രുമെന്റേഷന്‍ (എക്സിക്യൂട്ടീവ് ട്രെയിനി – ഇന്‍സ്ട്രുമെന്റേഷന്‍) –
ഇന്‍സ്ട്രുമെന്റേഷന്‍ & കണ്‍ട്രോള്‍ എഞ്ചിനീയറിംഗില്‍ ഫുള്‍ടൈം ബിഇ/ബി.ടെക് ബിരുദം അല്ലെങ്കില്‍ അപ്ലൈഡ് ഇലക്‌ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷനില്‍ ബിഇ/ബി.ടെക് ബിരുദം.
സീനിയര്‍ എഞ്ചിനീയര്‍ – ഓപ്പറേഷന്‍സ് (എക്സിക്യൂട്ടീവ് ട്രെയിനി – കെമിക്കല്‍)
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഒന്നാം ക്ലാസ് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിഇ/ബി.ടെക് ബിരുദം.
സീനിയര്‍ എഞ്ചിനീയര്‍ – സിസ്റ്റംസ് അഡ്മിനിസ്ട്രേഷന്‍ (എക്സിക്യൂട്ടീവ് ട്രെയിനി – സിസ്റ്റംസ്)
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഒന്നാം ക്ലാസ് കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗില്‍ ബിഇ/ബി.ടെക് ബിരുദം.
സീനിയര്‍ എഞ്ചിനീയര്‍ – ഇലക്‌ട്രിക്കല്‍ (എക്സിക്യൂട്ടീവ് ട്രെയിനി – ഇലക്‌ട്രിക്കല്‍)
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഒന്നാം ക്ലാസോടെ ഇലക്‌ട്രിക്കല്‍ & ഇലക്‌ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിഇ/ബി.ടെക ബിരുദം.
സീനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ (എക്സിക്യൂട്ടീവ് ട്രെയിനി – അക്കൗണ്ട്സ്)
സിഎ/ സിഎംഎ യോഗ്യതയുള്ളവരായിരിക്കണം.
ശമ്പളം
ഹെല്‍പ്പര്‍ തസ്തികയില്‍ 13,650 രൂപമുതല്‍ 22000 രൂപവരെ ശമ്പളം ലഭിക്കും.
ഓപ്പറേറ്റര്‍ തസ്തികയില്‍ 15,400 രൂപയ്ക്കും 25100 രൂപയ്ക്കുമിടയില്‍ ശമ്പളം ലഭിക്കും.
സീനിയര്‍ എഞ്ചിനീയര്‍ തസ്തികയില്‍ പ്രതിമാസം 45,800 രൂപ മുതല്‍ 89,000 രൂപ വരെയാണ് ശമ്പളം.
അപേക്ഷ
താല്‍പര്യമുള്ളവര്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കുക. വിശദമായ നോട്ടിഫിക്കേഷന്‍ വെബ്‌സൈറ്റിലുണ്ട്. അപേക്ഷകരില്‍ നിന്ന് എഴുത്ത് പരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, ഇന്റര്‍വ്യൂ എന്നിവ നടത്തി നിയമനങ്ങള്‍ നടത്തും.
വെബ്‌സൈറ്റ്: www.tcckerala.com